നാദാപുരം: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ (കിപ്പ്) വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാദാപുരം വളണ്ടിയര്‍ പരിശീലനം തുടങ്ങി. സിസിയുപി
സ്കൂളില്‍ മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. മേഖലാ ചെയര്മാന് കെ.ഹേമചന്ദ്രന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സുധ, ഐഎപിസി വൈസ് ചെയര്മാന് അബ്ദുള്‍ മജീദ് നരിക്കുനി, ഡോ. കെ.പി.സൂപ്പി, കണിവീനര് എം.പി.അബ്ദുള്‍ റഷീദ്, കിപ്പ് കോര്‍ഡിനേറ്റര്‍ പി.അബ്ദുളള, നാദാപുരം പാലിയേറ്റീവ് കെയര്‍ കണ്‍വീനര്‍ എ.റഹിം എന്നിവര്‍ പ്രസംഗിച്ചു.















