ആയഞ്ചേരി: ആയഞ്ചേരിക്കടുത്ത് പ്രവര്‍ത്തിച്ചുവരുന്ന സിഎന്‍ജി സിലിണ്ടര്‍ സുരക്ഷാ പരിശോധനാകാലിബ്രേഷന് സെന്റര്‍ അടച്ചുപൂട്ടരുതെന്ന് സിഎന്‍ജി കൂട്ടായ്മ സ്പെഷ്യല്‍
കണ്വന്ഷന് ആവശ്യപ്പെട്ടു. കേന്ദ്രം അടച്ച പൂട്ടണമെന്ന ആവശ്യവുമായി സമരം ആരംഭിച്ച സാഹചര്യത്തിലാണ് സിഎന്‍ജി ഓട്ടോ ഡ്രൈവമാര്‍ രംഗത്ത് വന്നത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ഡിഎന്‍ജി വാഹന ഉടമകള്‍ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ഏറെ പ്രയോജനകരമാണ് ആയഞ്ചേരിയിലെ ഈ സെന്റര്‍. ഇത് അടച്ചുപൂട്ടിയാല്‍ ദൂരെയുള്ള പരിശോധനാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് വാഹന ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയും സമയനഷ്ടവും സൃഷ്ടിക്കുമെന്ന് കണ്വന്ഷന് ചൂണ്ടിക്കാട്ടി.
പ്രകൃതിസൗഹൃദ ഇന്ധനമായ ഡിഎന്‍ജി ഉപയോഗിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസൃതമായി, ഇത്തരം പരിശോധനാ സംവിധാനങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. സെന്ററിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരുന്നതിന് ആവശ്യമായ ഇടപെടല്‍ സര്‍ക്കാരും ആയഞ്ചേരി ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും നടത്തണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. എം.കെ.രാജന് അധ്യക്ഷത വഹിച്ചു. മജീദ് അറക്കിലാട്, പുതുശേരി രാജന്, ശശി വില്യാപ്പള്ളി, സജീവന് വളയം, സുജിലന്‍ കക്കട്ട്, സജിത്ത് കക്കട്ട്, രജീഷ് കക്കട്ട്, പ്രദീപ് പുതിയോട്ടില്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്രം നിലനിര്‍ത്തണമെന്ന് എംപി, എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.















