
വടകര: പ്രശസ്ത ബംഗാളി സംവിധായകന് ഋത്വിക്ക് ഘട്ടക്കിന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് വടകരയിലെ ചലച്ചിത്രപ്രവര്ത്തകന് സി.വി. രമേശന് എഴുതി
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നിശ്ശബ്ദമായ നിലവിളികളുടെ പ്രകാശനം നാളെ (ഞായര്‍) നടക്കും.സംസ്ഥാന- ദേശീയ പുരസ്കാരങ്ങള്‍ നേടിയ സംവിധായകന് ഷെറിഗോവിന്ദന്, ഘട്ടക്കിന്റെ സംഘര്‍ഷ ഭരിത മായ ജീവിതവും സിനിമകളും രേഖപ്പെടുത്തുന്ന പുസ്തകം പ്രകാശനം ചെയ്യും. പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായ വി.കെ.പ്രഭാകരന് ഘട്ടക്ക് അനുസ്മരണപ്രഭാഷണം നിര്‍വഹിക്കും. വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിനാണ് പരിപാടി.
















