
ഓര്‍ക്കാട്ടേരി: ഇന്ത്യയിലെ ക്യാമ്പസുകളില്‍ ഇപ്പോഴും തുടരുന്ന ജാതി വ്യവസ്ഥയെയും അതുണ്ടാക്കുന്ന അപരവല്‍ക്കരണത്തെയും ജനാധിപത്യ വിശ്വാസികള്‍
പ്രതിരോധിക്കേണ്ടതുണ്ടെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പി.കെ. പോക്കര്‍ പറഞ്ഞു. ഇ കെ ദിനേശന്‍ എഡിറ്റ് ചെയ്ത നിതിന്‍രാജ്-ജാതി എന്ന പുസ്തതത്തിന്റെ പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ: വിനില്‍ പോള്‍ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരി ഷഹര്‍ബാനു പി.എ പുസ്തകം ഏറ്റുവാങ്ങി. പുതിയകാലത്ത് കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ ജാതി ഇല്ല എന്ന് പറയാനാണ് എല്ലാവരും ശ്രമിക്കുന്നത്. അത്തരം ഒരു സാമൂഹ്യാന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. ഈ വ്യാജബോധത്തെ ഉണ്ടാക്കിയെടുക്കാന്‍ പുതിയ കാലത്തെ ജാതിക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഡോ: വിനില്‍ പോള്‍ പറഞ്ഞു.
അഡ്വ. വിനോദ് പയ്യട പുസ്തക പരിചയം നടത്തി. തുടര്‍ന്ന് നടന്ന സംവാദത്തില്‍ അശ്വതി എം
കെ പുതിയ കാലത്ത് ജാതിയുടെ സാമൂഹ്യ അധികാരം എങ്ങനെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നതെന്ന് വിശദീകരിച്ചു.
കള്‍ച്ചറല്‍ തിങ്ക് ഓര്‍ക്കാട്ടേരിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജാതിവ്യവസ്ഥയുടെ പുതിയ രൂപങ്ങള്‍, സാമൂഹിക നീതി, ലിംഗരാഷ്ട്രീയം, ഇടതു രാഷ്ട്രീയത്തില്‍ ഇനിയുള്ള കാലം ജാതിക്ക് എതിരെ ഉയരേണ്ട ആശയ പ്രതിരോധത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങള്‍ ഗൗരവ ചര്‍ച്ചയായി.
സത്യന്‍ മാടക്കര അധ്യക്ഷത വഹിച്ചു. ഇ കെ ദിനേശന്‍ ഇത്തരമൊരു പുസ്തകത്തിന് പിന്നിലെ സാമൂഹ്യ ഉത്തരവാദിത്വത്തെക്കുറിച്ച് വിശദീകരിച്ചു. വി പി റാഷീദ് സ്വാഗതവും നാസര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.
















