
തൃശൂർ: ഒളരിയിൽ വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പോലീസാണ് കേസെടുത്തത്. കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃ
ഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 900 രൂപ വിലയുള്ള 26 കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടിയത്.
കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് അമ്പതോളം പേർ കിറ്റ് വാങ്ങിയെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. 18 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന്
പിന്നിലുള്ളത്. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയത് എന്നും സിപിഎം ആരോപിക്കുന്നു.
നഗ്നമായ തെരഞ്ഞെടുപ്പ് ലംഘനമാണ് നടത്തുന്നതെന്ന് സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. സൂപ്പര്‍ മാര്‍ക്കറ്റ് മുതലാളിമാരെ സ്വാധീനിക്കുകയാണെന്നും പെട്ടിയില്‍ പണവുമായാണ് കേന്ദ്ര നേതാക്കള്‍ വരുന്നതെന്നും വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. രാധാകൃഷ്ണന് എന്നയാള്‍ പറഞ്ഞിട്ട് വിഷുവിനായി തയ്യാറാക്കിയ കിറ്റ് എന്നാണ് കടയുടമ പറയുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകിലാണ് കിറ്റുകള്‍ തയ്യാറാക്കി വെച്ചത്. 75 കിറ്റുകള്‍ തയ്യാറാക്കിയതില്‍ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് അടപ്പിച്ചു.
















