അഴിയൂര്‍: വടകര നിയമസഭാ മണ്ഡലത്തില്‍പ്പെട്ട അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
ആറാം നമ്പര്‍ ബൂത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഇല്ലാത്തത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവതാളത്തിലാക്കുന്നതായി പരാതി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നിലവിലുള്ള ബിഎല്‍ഒയെ മാറ്റി പകരം നിയമിക്കപ്പെട്ട ബിഎല്‍ഒ ഇതേവരെ ചുമതലയേല്‍ക്കാത്തതാണ് തിരിച്ചടിയായത്. ഇത് മൂലം വോട്ടേഴ്സ് സ്ലിപ്പ് വിതരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. ബൂത്ത് ലെവല്‍ ഓഫീസറുടെ സഹായത്തോടെ
പൂര്‍ത്തിയാക്കേണ്ട ഹോം വോട്ടിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ വില്ലേജ് ജീവനക്കാരുടെ സഹായത്തോടെയാണ് ഇവിടെപൂര്ത്തിയാക്കിയത്. എന്നാല്‍ വില്ലേജ് ജീവനക്കാര്‍ക്ക് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ ബിഎല്‍ഒയുടെ ജോലി കൂടി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ബൂത്ത് ലെവല്‍ ഓഫീസറെ നിയമിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
















