
കൊയിലാണ്ടി: ബൈക്ക് നിയന്ത്രണം വിട്ട് ഫുട്പാത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ്
മരിച്ചു. പന്തലായനി മണ്ണാത്ത് മീത്തല്‍ സുനിയുടെ മകന് അജയ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പൊന്നാരത്ത് ആദര്‍ശിനെ (20) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക്
ഫുട്പാത്തില്‍ ഇടിച്ച് സമീപത്തെ കടയുടെ മതില് ഇടിച്ചു തകര്‍ത്ത ശേഷം ടെലിഫോണ്‍ പോസ്റ്റിലിടിക്കുകയായിരുന്നു. മരണമടഞ്ഞ അജയ് താമരശ്ശേരി ഇന്‍ഡസ് മോട്ടോര്‍ ജീവനക്കാരനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നിഷയാണ് അമ്മ. സഹോദരി: അര്‍ഷ.
-സുധീര്‍ കൊരയങ്ങാട്
















