വടകര: യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ നാളെ (ഞായര്‍)
ഓര്‍ക്കാട്ടേരിയില്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ടിന് ഓര്‍ക്കാട്ടേരി ചന്ത മൈതാനിയിലാണ് സമ്മേളനം. കാലത്ത് 11 ന് വടകര എടോടിയില് നിന്ന് താഴെയങ്ങാടി കോതിബസാര്‍ വരെ നടക്കുന്ന റോഡ് ഷോയില്‍ ശശി തരൂര്‍ എംപി പങ്കെടുക്കും. ശ്രീനാദേവി കുഞ്ഞമ്മയും സ്ഥാനാര്‍ഥി കെ.കെ.രമയും റോഡ് ഷോയില്‍ പങ്കാളിയാവും.















