വടകര: വടകര തിരിച്ചു പിടിക്കുമെന്ന പ്രഖ്യാപനമുയര്ത്തി എല്‍ഡിഎഫ് നഗരസഭാറാലി. പുതിയ സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. സാംസ്കാരിക ചത്വരത്തില്‍ നടന്ന സമാപന പരിപാടി സിപിഎം ദേശീയ നേതാവ് പ്രകാശ്
കാരാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി എം.കെ.ഭാസ്കരനെ പ്രകാശ് കാരാട്ട് ഷാള്‍ അണിയിച്ചു. ആര്‍ജെഡി ദേശീയ കൗണ്‍സില്‍ അംഗം മനയത്ത് ചന്ദ്രന് അധ്യക്ഷനായി. സിപിഎം കേന്ദ്ര കമ്മറ്റിയംഗം എളമരം കരീം, ജില്ലാ സെക്രട്ടറിയറ്റംഗം സി.ഭാസ്കരന്, സിപിഐ നേതാവ് ആര്.സത്യന്, നഗരസഭാ ചെയര്മാന് പി.കെ.ശശി, കെ.പി.ബിന്ദു, എം.പി.അബ്ദുളള, ബാബു കൊയിലോത്ത്, പി.സത്യനാഥ്, പി.പ്രദീപ് കുമാര്‍, റഫീഖ് അഴിയൂര്‍, പറമ്പത്ത് രാജന്, പി.സത്യനാഥ്, സി.രാമകൃഷ്ണന് തുടങ്ങിയവര്‍ സംസരിച്ചു. ടി.പി.ഗോപാലന് സ്വാഗതം പറഞ്ഞു.















