വടകര: പ്രമുഖ കോണ്‍ഗ്രസ് നേതാവ് സി.വി.അബ്ദുള്ളയുടെ ചരമ വാര്‍ഷികം തോടന്നൂരില്‍ ആചരിച്ചു. ചടങ്ങ് കെപിസിസി അംഗം അച്യുതന് പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. വി.കെ.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് എടത്തട്ട, കെ.കെ.അബ്ദുറഹ്മാന് ഹാജി,
സബിത മണക്കുനി, രഞ്ജിനി വെള്ളാച്ചേരി, സി.വി.ഹമീദ്, സജിത്ത്.സി.ആര്, എ.ടി.മൂസ, വി.വി.പ്രദീപന്, പി.കെ.മൊയ്തു, വി.കെ.എം.രവീന്ദ്രന്, ടി.എം.വിജയന് എന്നിവര്‍ സംസാരിച്ചു. സ്കൗട്ട് & ഗൈഡ്സ് ഉന്നത ബഹുമതിയായ രാജ്യപുരസ്കാര്‍ ജേതാവ് നാജിഹ നസ്റിന് കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി ബിതുല്‍ ബാലന് ഉപഹാരം നല്കി.















