
വടകര: ഗബ്രിയേല ഗാര്‍സിയ മാര്‍കേസ് ലോക സാഹിത്യത്തിലെ വിളക്കുമരമായി നിലകൊള്ളുന്ന കൊളംബിയന്‍ എഴുത്തുകാരനാണെന്നും അദ്ദേഹത്തിന്റെ ‘എന്റെ
വിഷാദഗണികാ സ്മൃതികള്‍’ എന്ന കൃതി ഒരു പ്രണയേതിഹാസമാണെന്നും എഴുത്തുകാരനായ ബാലു പൂക്കാട് പറഞ്ഞു. വടകര കളിക്കളത്തില്‍ നടന്ന പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ അക്ഷര നിര്‍ഝരിയില്‍ ഈ വിശിഷ്ട കൃതിയെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വിജയന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. തയ്യുള്ളില്‍ രാജന്‍, ടി.ദാമോദരന്‍, ടി.പ്രമോദ്, വി.ടി.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.















