
അരൂര്‍: നടക്ക് മീത്തലിലെ കിഴക്കയില്‍ പൊയില്‍ പൊക്കിയുടെ (85) മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇക്കഴിഞ്ഞ 12 നാണ് പൊക്കി മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ മകന്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതി നല്‍കിയത്.
തുടര്‍ന്നാണ് വീട്ടുവളപ്പില്‍ സംസ്‌കരിച്ച മുതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് ആര്‍ഡിഒ കെ.അജീഷിന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ.ലവീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. നാദാപുരം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
















