
നാദാപുരം: നാദാപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി.വിപിന്‍ ചന്ദ്രന്റെ പ്രചരണത്തിന് തുടക്കമായി. കല്ലാച്ചിയിലെ സി.പി.കണ്ണന്റെയും ബലിദാനി എം.പി.കുമാരന്റെയും സ്മൃതി
മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് എടച്ചേരി, തൂണേരി പ്രദേശങ്ങളില്‍ മുതിര്‍ന്ന പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു.
നാദാപുരം മണ്ഡലം പ്രസിഡന്റ് ആര്‍ പി ബിനീഷ്, നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് എംസി അനീഷ് , മണ്ഡലം ജനറല്‍ സെക്രട്ടറി മത്തത്ത് ചന്ദ്രന്‍, യുവമോര്‍ച്ച ജില്ല ജനറല്‍സെക്രട്ടറി അഖില്‍ നാളോകണ്ടി, മണ്ഡലം വൈസ് പ്രസിഡന്റ് പി കെ അഭിലാഷ്, പി. കെ ശ്രീശന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയുടെ കൂടെ ഉണ്ടായിരുന്നു.
















