
വേളം: വേളം പഞ്ചായത്തില്‍ കര്‍ഷക, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ അധ്യാപകന്‍ കൂടിയായ തായന ഗോപാലന്റെ ജീവിതം പ്രമേയമാക്കി
കെ.കൊമ്മാട്ട് രചിച്ച ‘സഖാവ് തായന’ ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു.
തായനയുടെ ഇരുപത്തിയൊന്നാം ചരമദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളന ഉദ്ഘാടന ചടങ്ങില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പ്രകാശനം നിര്‍വഹിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജയചന്ദ്രന്‍ മൊകേരി ഏറ്റുവാങ്ങി.
പി.എം.കുമാരന്‍ അധ്യക്ഷത വഹിച്ചു. എ.എം.റഷീദ്, പി.സി.ഷൈജു, എന്‍.കെ.ദിനേശന്‍,
പി.ടി. ജയന്തി എന്നിവര്‍ സംസാരിച്ചു. അനൂപ് അനന്തന്‍ പുസ്തകം പരിചപ്പെടുത്തി. കെ.കൊമ്മാട്ട് നന്ദി പറഞ്ഞു.















