
കൊയിലാണ്ടി: സ്റ്റേറ്റ് ഹൈവേയില്‍ കുറുവങ്ങാട് മാവിന്‍ച്ചുവടില്‍ ബസ് തട്ടി കാല്‍നടയാത്രക്കാരന്‍ മരിച്ചു. കുറുവങ്ങാട് കുപ്പാം പുറത്ത് ഗഫൂര്‍ (55) ആണ് മരിച്ചത്. വെളളിയാഴ്ച രാത്രിയാണ് അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതരായമൂസയുടെയും ഖദീജയുടെയും മകനാണ്. സഹോദരിമാര്‍: ഫാത്തിമ (മന്ദംകാവ്,) സക്കീന (കുറവങ്ങാട്).















