
കക്കട്ടില്‍: സഹകരണ മേഖലക്കെതിരെ ഉയരുന്ന വെല്ലുവിളികള്‍ തടയാന്‍ ജനങ്ങളെ അണിനിരത്തി രംഗത്തിങ്ങണമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ. കക്കട്ടില്‍ സഹകരണ റൂറല്‍ ബാങ്കിന്റെ അരൂര്‍ ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ
ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് കെ.പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി. കെ.ടി.വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണന്‍ സ്വാഗത സംഘം ചെയര്‍മാന്‍ കൂടത്താങ്കണ്ടി സുരേഷ്, ബേങ്ക് മാനേജര്‍ ടി.പി സവിത, സംസ്ഥാന സഹകരണ യൂണിയന്‍ എക്സി. അംഗം എന്‍.കെ രാമചന്ദ്രന്‍, സഹകരണ സംഘം ജോ. രജിസ്ട്രാര്‍ എന്‍.എം.ഷീജ, പുറമേരി ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, വടകര സഹകരണ സംഘം അസി. രജിസ്ട്രാര്‍ പി ഷിജു, മറ്റ് സഹകരണ വകുപ്പ് ജീവനക്കാരായ ടി.ലൗലി, കെ.ആര്‍.ഗീത, ജില്ലാ പഞ്ചായത്ത് അംഗം
എം.എം.മനോജ്, സുബിന, ബ്ലോക്ക് പഞ്ചായത്ത് അഗം പി.എം.രാജന്‍, പുറമേരി പഞ്ചായത്ത് അംഗം സുമാലയം സുനിത, അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റ് കെ.സജീവന്‍, ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ഇ.കെ.സുധീപ് എന്നിവര്‍ പ്രസംഗിച്ചു
















