
വള്ളിയാട്: വള്ളിയാട് എംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസില്‍ എത്തിയ അതിഥിയെ കണ്ട കുട്ടികള്‍ വിട്ടില്ല. ആരോഗ്യം സമ്പത്ത് എന്ന പാഠത്തിലെ രോഗങ്ങളുമായി ബന്ധപ്പെട്ട
സംശയങ്ങള്‍ തിരുവള്ളൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജി.ചെറിയാനുമായി കുട്ടികള്‍ പങ്കുവെച്ചു. രോഗങ്ങള്‍ കൂടാന്‍ കാരണം തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയുമാണെന്ന് ഡോക്ടര്‍ ചെറിയാന്‍ കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തി. ആരോഗ്യപരമായ ഭക്ഷണക്രമം പാലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്താല്‍ പല രോഗങ്ങളെയും നമുക്ക് തുടച്ചുനീക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാഠഭാഗം സംബന്ധിച്ച് കുട്ടികള്‍ക്ക് നേരനുഭവം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് ക്ലാസ് ടീച്ചര്‍ എ.ആര്‍.ജസ്‌ന നേതൃത്വം നല്‍കി.
















