
കക്കട്ടില്‍: വേളം ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ലീല ആര്യന്‍കാവില്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷത്തി 23,381 രൂപയും മൃഗസംരക്ഷണത്തിന് 36
ലക്ഷത്തി 59,940 രുപയും ക്ഷീര വികസനത്തിന് 27 ലക്ഷത്തി 72000 രൂപയും നീക്കിവെച്ചു. മൊത്തം 41 കോടി 89 ലക്ഷത്തി 75,528 ചെലവ് വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി
ചെയര്‍മാന്മാരായ പി.കെ.ബഷീര്‍, മഠത്തില്‍ ശ്രീധരന്‍, മെമ്പര്‍മാരായ കെ.സുരേഷ്, അഡ്വ. മുഹമ്മദ് ഹബീബ്, വി.എം.ദിനേശന്‍, ഷമീം അഹമ്മദ്, എസ്.കെ.സുരേഷ്, കെ.കെ.ബാബു കെ.കെ.ഷൈനി, പഞ്ചായത്ത് സെക്രട്ടറി ഡോ. അഭിരാമി എന്നിവര്‍ സംസാരിച്ചു.
















