
ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവച്ചു. മൂന്നര വർഷം ഗവർണർ പദവിയിലിരുന്ന ശേഷമാണ് ആനന്ദ ബോസിന്റെ രാജി. പദവിയിൽ നിന്ന്
ഒഴിയാനുള്ള കാരണം രാഷ്ട്രപതിക്കയച്ച രാജിക്കത്തിൽ വ്യക്തമാക്കിയിട്ടില്ല.
പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായാണ് സിവി ആനന്ദബോസിന്റെ രാജി. ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നും പദവി ഒഴിയുകയാണെന്നുമാണ് രാജി സംബന്ധിച്ച ആനന്ദ ബോസിന്റെ
പ്രതികരണം.
ഗവര്‍ണറുടെ തീരുമാനം ഞെട്ടിച്ചെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്ക് പിന്നിലെന്നും മുഖ്യമന്ത്രി എക്സ് പോസ്റ്റില്‍ ആരോപിച്ചു. നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍
നിറവേറ്റുന്നതിനായി ഗവര്‍ണര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം-മമത പോസ്റ്റില്‍ പറഞ്ഞു.
2022 നവംബർ മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ച സി.വി. ആനന്ദബോസ് കോട്ടയം സ്വദേശിയാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്.
















