
വടകര: നാടകരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹനായ മനോജ് നാരായണനെ സുഹൃദ്‌സംഘം അനുമോദിച്ചു. കുട്ടികളുടെ നാടകവേദി, തെരുവ് നാടകങ്ങള്‍, ക്യാമ്പസ് തിയേറ്റര്‍, അമേച്വര്‍, പ്രൊഫഷണല്‍
മേഖലകളില്‍ മികച്ച അവതരണങ്ങള്‍ നടത്തി ഒട്ടേറെ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സംവിധായകനാണ് മനോജ് നാരായണന്‍. സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ തുടര്‍ച്ചയായി ഏഴ് തവണ മികച്ച സംവിധായകനുള്ള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് മനോജ് കരസ്ഥമാക്കുകയുണ്ടായി. വടകര ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ. രാജേന്ദ്രന്‍ എടത്തുംകര ഉദ്ഘാടനം ചെയ്തു. പി.ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സുരേഷ്ബാബു ശ്രീസ്ഥ അനുമോദനപ്രഭാഷണം നടത്തി. തോടന്നൂര്‍ ബ്ലോക്ക്
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ തട്ടാങ്കുനിയില്‍ ഉപഹാരസമര്‍പ്പണം നടത്തി. ആര്‍ട്ടിസ്റ്റ് രാംദാസ് മനോജ് നാരായണനെ പൊന്നാട അണിയിച്ചു. രാജന്‍ ചെറുവാട്ട്, കെ.ടി.ദിനേശ്, ഇ.എം.രജിത്ത്കുമാര്‍, യൂനുസ് മലാറമ്പത്ത്, പി.പി.രാജേഷ്, സുനില ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രജീഷ് തത്തോത്ത് സ്വാഗതവും ഹരീഷ് പഞ്ചമി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സുധാകരന്‍ തത്തോത്ത്, ടി.പ്രേമാനന്ദന്‍, കനകരാജ് മയ്യന്നൂര്‍, ബാബു കല്ലേരി എന്നിവര്‍ പങ്കെടുത്ത ‘നാടകവര്‍ത്തമാനം’ അരങ്ങേറി.
















