
അഴിയൂര്‍: മാഹിയില്‍ പെട്രോളടിച്ച് പണം നല്‍കാതെ കാറുകാരന്‍ കടന്നു കളഞ്ഞതായി പരാതി.
ഇന്ന് ഉച്ചയ്ക്ക് മാഹി പാറക്കലിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ് സംഭവം.
കാറില്‍ 37 ലിറ്ററോളം പെട്രോള്‍ അടിച്ച ശേഷം പമ്പ് ജീവനക്കാരന്‍ ക്യൂആര്‍ കോഡ്
കാണിക്കുമ്പോഴേക്കും ഡ്രൈവര്‍ കാറുമായി കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ പരാതിപ്പെട്ടു. 3270 രൂപക്കാണ് പെട്രോളടിച്ചത്. സിസിടിവി ദൃശ്യം പരിശോധിച്ച് പോലീസ് കാറുകാരനായി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നിന്നു വാടകയ്ക്ക് നല്‍കിയ കാറാണെന്നാണ് പ്രാഥമിക വിവരം.
















