
ന്യൂഡൽഹി: ഡൽഹിമദ്യനയ അഴിമതികേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് റോസ് അവന്യൂ
കോടതിയുടെ നടപടി. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. സിബിഐ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും കോടതി അറിയിച്ചു. വിധിക്കെതിരെ അപ്പീൽ പോകാനുള്ള ശ്രമത്തിലാണ് സിബിഐ.
താനും സിസോദിയെയും സത്യസന്ധനാണ്. സത്യം ജയിച്ചു. മോദിയും അമിത്ഷായും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അഴിമതി കേസ്. കേജ്രിവാള് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു. 12ന്
സിബിഐയുടെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ട ശേഷം കോടതി വിധി പറയാന്‍ കേസ് മാറ്റിവച്ചിരുന്നു. കേജ്രിവാളിനും സിസോദിയയ്ക്കും പുറമെ കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റ് 21 പേരെയും കോടതി വെറുതെവിട്ടിട്ടുണ്ട്. റദ്ദാക്കപ്പെട്ട ഡല്‍ഹി മദ്യനയത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്താന്‍ സൗത്ത് ലോബിയില്‍ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു സിബിഐയുടെ ആരോപണം. കേജ്രിവാള്, സിസോദിയ, കെ.കവിത തുടങ്ങി 23 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഈ ഗൂഢാലോചനയില്‍ എല്ലാവര്ക്കും പങ്കുണ്ടെന്നും വിചാരണ നേരിടാന്‍ ആവശ്യമായ
തെളിവുകള്‍ ഉണ്ടെന്നുമാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഡിപി സിംഗ് കോടതിയില്‍ വാദിച്ചത്.
കേജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് എന്‍.ഹരിഹരന് സിബിഐയുടെ ആരോപണങ്ങളെ ശക്തമായി എതിര്‍ത്തു. ആദ്യത്തെ മൂന്ന് അനുബന്ധ കുറ്റപത്രങ്ങളിലും കേജ്രിവാളിന്റെ പേരുണ്ടായിരുന്നില്ല. നാലാമത്തെ കുറ്റപത്രത്തില്‍ മാത്രമാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ മാത്രമാണ് അദ്ദേഹം നിര്‍വഹിച്ചത്. ഗൂഢാലോചനയുമായി ബന്ധിപ്പിക്കാന്‍ കേജ്രിവാളിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു. കോടതി വിധി എഎപി ക്യാമ്പിന്
വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.
മദ്യനയക്കേസ് ഉയര്‍ത്തിവിട്ട രാഷ്ട്രീയ കൊടുങ്കാറ്റിലായിരുന്നു അരവിന്ദ് കേജ്രിവാളിന് ഡല്‍ഹി മുഖ്യമന്ത്രി പദം നഷ്ടമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ബിജെപി പ്രയോഗിച്ച ഏറ്റവും വലിയ രാഷ്ട്രീയ ആയുധവും ഈ അഴിമതി ആരോപണമായിരുന്നു. കേജ്രിവാള് നേരിട്ട് പണം കൈപ്പറ്റിയെന്നും സിസോദിയ ഇടനിലക്കാരനായി നിന്നുവെന്നും ബിജെപി പ്രചരിപ്പിച്ചു. ഡല്‍ഹിയില്‍ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഈ ആരോപണങ്ങള്‍ കരുത്തുപകര്‍ന്നു. കേസില്‍പ്പെട്ട സിസോദിയക്ക് ഒന്നരവര്ഷത്തോളവും കേജ്രിവാളിന് ആറ് മാസത്തോളവുമാണ് ജയിലില്‍ കഴിയേണ്ടിവന്നത്.
















