
കല്ലാച്ചി: വിഷ്ണുമംഗലം എല്‍പി സ്‌കൂള്‍ റിട്ട.അധ്യാപിക ഒ.കെ.ശൈലജയുടെ ഒന്‍പതാമത്തെ പുസ്തകമായ ‘ഉയിര്‍ത്തെഴുന്നേറ്റവള്‍’ കവിതാ സമാഹാരം ഗാനരചയിതാവും തിരക്കഥാകൃത്തുമായ
സുധാംശു പ്രകാശനം ചെയ്തു. മുക്കത്ത് നടന്ന ചടങ്ങില്‍ കാഞ്ചനമാല പുസ്തകം
ഏറ്റുവാങ്ങി. പ്രമോദ് കുമാര്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. എന്‍.ജയശങ്കര്‍, നിഷസതീഷ്, ഇന്ദു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
സൃഷ്ടിപഥം ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സൃഷ്ടിപഥം അംഗങ്ങളുടെ ആറ് കവിതാ സമാഹാര പ്രകാശനവും നടന്നു.
















