
വടകര: ആനന്ദിന്റെ കഥാപാത്രങ്ങളുടേത് വേറിട്ട അനുഭവലോകമാണെന്ന് എഴുത്തുകാരന് കെ.സി നാരായണന് അഭിപ്രായപ്പെട്ടു. വേദനകളനുഭവിക്കുന്നവര്ക്കാണ് നീതിയെക്കുറിച്ചുള്ള ആലോചനകള്‍ സാധ്യമാവുക എന്ന് ബോധ്യമാവുന്നതാണ് ആനന്ദിന്റെ കഥാപാത്രങ്ങളുടെ അനുഭവലോകം. ആനന്ദിന്റെ നവതിയുടെ ഭാഗമായി
സാഹിത്യം, രാഷ്ട്രീയം, സംസ്കാരം എന്ന വിഷയത്തില്‍ വടകരയില്‍ നടന്ന ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ ആവാസവ്യവസ്ഥയ്ക്കകത്ത് വികസിക്കുന്നതാണ് ആനന്ദിന്റെ തത്വചിന്തകള്‍.
ഓരോ സാമൂഹിക അവസ്ഥകളിലും അഭയാര്ഥികളാക്കപ്പെടുന്നവരാണ് ആനന്ദിന്റെ കഥാപാത്രങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.പവിത്രന്, ഡോ.എ.ജി.ഒലീന, ഷാജി ജേക്കബ്, ഡോ.കെ.എം.ഭരതന്, രാജേന്ദ്രന് എടത്തുംകര, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
















