
വടകര: വടകരയില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴ കടകളില്‍ നാശം വിതച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ശ്രീമണി ബില്‍ഡിംഗിലെ കടകളിലാണ് വെള്ളം കയറിയത്. കണ്ണട പീടികയിലും ബാര്‍ബര്‍ഷോപ്പിലും ചെളിവെള്ളം
കയറിയത് ദുരിതമായി.
ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തതാണ് പ്രശ്‌നമായത്. ചെറിയ മഴ പെയ്തപ്പോഴേക്കും കടകളില്‍ വെള്ളം കയറുന്ന സ്ഥിതി. അതും ചെളിവെള്ളം. ദേശീയപാതയുടെ സമീപമാകെ ചെളിയില്‍ മുങ്ങിയ നിലയാണ്. രാവിലെ സ്ഥാപനങ്ങള്‍ തുറക്കാനെത്തിയവരെല്ലാം ചെളി നീക്കേണ്ട ജോലിയിലായിരുന്നു. വിവരമറിഞ്ഞ് മുനിസിപ്പല്‍ അധികൃതര്‍ സ്ഥലത്തെത്തി.
















