
വടകര: വണ്ണാത്തി ഗേറ്റ് സ്‌കോര്‍പ്പിയോണ്‍സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേര്‍ പരിശോധനക്കെത്തിയ ക്യാമ്പ് 25-ാം വാര്‍ഡ് കൗണ്‍സിലര്‍ ബി.രശ്മി ഉദ്ഘാടനം ചെയ്തു. പ്രജിത്ത് വി.കെ അധ്യക്ഷത വഹിച്ചു. ആശാവര്‍ക്കര്‍ മുബീന, സരയു കിരണ്‍, രഞ്ജിത്ത് നടോല്‍, മനോജ്.പി എന്നിവര്‍ സംസാരിച്ചു. അശ്വന്ത് ജയന്‍ സ്വാഗതം പറഞ്ഞു.
















