
കുറ്റ്യാടി: കാര്‍ഷിക രംഗത്ത് എന്തു ചെയ്യാന്‍ കഴിയുമെന്നറിയണമെങ്കില്‍ ആവള പൂളക്കണ്ടി കെ.ടി. പത്മനാഭന്റെ പാടത്തേക്ക് വരൂ. വിശാലമായ വയലില്‍ നെല്‍കൃഷിയും വരമ്പുകളില്‍ തക്കാളിയും വെണ്ടയും വഴുതിനയും പച്ചമുളകും കാബേജും കോളിഫ്‌ലവറും
മറ്റും കൃഷി ചെയ്ത് മുന്നോട്ട് പോവുകയാണ് പത്മനാഭന്‍.
വയലുകള്‍ക്കും പാട വരമ്പിനും പുറമെ കരഭൂമിയും ഉപയോഗപ്പെടുത്തുന്നു. കയ്പ്പ, പടവലം, വിവിധയിനം പയറുകള്‍, ചീര, കാരറ്റ്, ബിറ്റ്‌റൂട്ട്, ഉരുളകിഴങ്ങ്, മത്തന്‍, ചെരങ്ങ തുടങ്ങിയവ സുലഭമായി കൃഷി ചെയ്യുന്നു. ഇതു മാത്രമല്ല വയലുകളിലും തോട്ടിലും മത്സ്യകൃഷിയും കോഴിയും താറാവും ഒപ്പം പൂകൃഷിയും.
കാര്‍ഷിക രംഗത്ത് കുടുംബത്തോടൊപ്പം അധ്വാനിക്കുന്ന പത്മനാഭനെ തേടി നിരവധി
അവാര്‍ഡുകളും ബഹുമതിയും എത്തിക്കഴിഞ്ഞു. അന്യം നിന്നുപോകുന്ന നെല്‍കൃഷിയും നെല്‍പ്പാടവും മറ്റ് കൃഷിയും നേരില്‍ കാണാന്‍ സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് ആവള പൂക്കണ്ടിയിലെത്തുന്നത്. ധാരാളം വിത്തുകളും അദ്ദേഹത്തിന്റ പക്കലുണ്ട്. ഭൂമിയിലെ ഒരു സ്ഥലവും വെറുതെയിടരുതെന്നും കൃഷിയില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ പൊന്ന് വിളയിക്കാം എന്നുമാണ് പത്മനാഭന്‍ നല്‍കുന്ന ഉപദേശം.
-ഇ.ആനന്ദന്‍
















