
എടച്ചേരി: കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം കമ്മിറ്റി വിഭജിച്ചു. ഒരു പഞ്ചായത്തില്‍ ഒരു മണ്ഡലം കമ്മറ്റിയായിരുന്നു കോണ്‍ഗ്രസിന്. എടച്ചേരിയുടെ പ്രവര്‍ത്തന സൗകര്യത്തിനായി
ഇരിങ്ങണ്ണൂര്‍ മണ്ഡലം കമ്മിറ്റി കൂടിയായി. ടി.കെ.മോട്ടി, കെ.രമേശന് എന്നിവരാണ് യഥാക്രമം എടച്ചേരി, ഇരിങ്ങണ്ണൂര്‍ മണ്ഡലം പ്രസിഡന്റുമാര്‍.
എം.കെ.പ്രേംദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ടി.കെ.മോട്ടി എടച്ചേരി മണ്ഡലം കമ്മറ്റി പ്രസിഡന്റായി ചുമതലയേറ്റു.
നാദാപുരം ബ്ലോക്ക് കോണ്‍സ് കമ്മറ്റി പ്രസിഡന്റ് മോഹനന് പാറക്കടവ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: കെ.എം.രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. കെ.പി ദാമോദരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്
കെ.പവിത്രന്, ബ്ലോക്ക് സെക്രട്ടറിമാരായ.സി.പവിത്രന്, എം.സി.മോഹനന്, കെ രമേശന് എന്നിവര്‍ സംസാരിച്ചു. ആലശ്ശേരി വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ഐ രാഘവന് സ്വാഗതവും സിക്രട്ടറി കിഷോര്‍ ചന്ത്രോത്ത് നന്ദിയും പറഞ്ഞു.
ചൊവ്വാഴ്ച ചേരുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ കെ.രമേശന് ഇരിങ്ങണ്ണൂര്‍ മണ്ഡലം പ്രസിഡന്റായി ചുമതലയേല്‍ക്കും.
















