വളയം: ജമ്മുകാശ്മീരില്‍ മഞ്ഞ് മലയിടിഞ്ഞ് വീരമൃത്യുവരിച്ച വളയം പൂങ്കുളത്തെ ജവാന്‍ ജെ.പി.ഷൈജുവിന്റെ പതിനാലാം വാര്‍ഷിക അനുസ്മരണ
ദിനം പൂങ്കുളം വിപഞ്ചിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. കാലത്ത് വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.പ്രീത അധ്യക്ഷയായി. കെ.വിനോദന്‍, കെ.പി.കുമാരന്‍, എ.കെ.രവീന്ദ്രന്‍, കെ.ചന്ദ്രന്‍, സി.എച്ച്.ശങ്കരന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, കെ.കെ.ശ്യാംരാജ്, എന്‍.കെ.മിഥുന്‍ എന്നിവര്‍ സംസാരിച്ചു.















