
കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം ഏപ്രില്‍ മൂന്നിന്. മാര്‍ച്ച് 27 ന് മഹോത്സവം കൊടിയേറും. ഏപ്രില്‍ രണ്ടിന് വലിയ വിളക്കും 3മൂന്നിന് കാളിയാട്ടവും നടക്കും.
ഇന്ന് കാലത്ത് പൂജക്ക് ശേഷം കോട്ടൂര്‍ ശശികുമാര്‍ നമ്പീശനാണ് കാളിയാട്ടം കുറിച്ചത്.
ട്രസ്റ്റിമാരുടെയും എക്‌സിക്യൂട്ടിവ് ഓഫിസറുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാത്രി അത്താഴപൂജക്ക് ശേഷം ആലത്തൂര്‍ പിഷാരത്ത് തിരുവഞ്ചിക്കുളം ശ്രീകുമാര്‍ പിഷാരടി (പ്രസാദ് പിഷാരടി) കാളിയാട്ട ദിവസം കാവിലമ്മയെ അറിയിച്ചു.
















