
കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നങ്ങേലിക്കണ്ടി-വളയന്നൂര്‍ റോഡ് നാടിനു സമര്‍പിച്ചു. ഇതിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷനായി.
കുറ്റ്യാടിപള്ളി-ഊരത്ത് റോഡിനെയും കുറ്റ്യാടി വലകെട്ട് കൈപ്രംകടവ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. 0.910 കിലോമീറ്ററാണ് നീളം. നങ്ങേലിക്കണ്ടി മുതല്‍
വളയന്നൂര്‍ വരെ 3.80 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കലുങ്കുകള്‍, ഓവുചാല്‍, ഐറിഷ് ബ്രെയിന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.മോഹന്‍ദാസ്, ജില്ലാപഞ്ചായത്ത് അംഗം സി.എം.യശോദ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി.നഫീസ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി.രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൊയ്തു കോരങ്കോട്ട്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുമയ്യ വരാപ്പുറത്ത്, ഷിജില മഹേഷ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ.മിനി, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.ആരതി എന്നിവര്‍ സംസാരിച്ചു.
















