കുറ്റ്യാടി: സിപിഎമ്മിന്റെ കഠാര രാഷ്ട്രീയത്തിന് ഇരയായ ശുഹൈബ്, ശരത് ലാല്‍, കൃപേഷ് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം
കമ്മിറ്റി അനുസ്മരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.കെ.ബവിന്‍ ലാല്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് അരുണ്‍ മൂയ്യോട്ട് അധ്യക്ഷത വഹിച്ചു. ധനേഷ് വള്ളില്‍, സിദ്ധാര്‍ഥ് നരിക്കുട്ടും ചാല്‍, ഷാഫി തോടന്നൂര്‍, അശ്വിന്‍ ആയഞ്ചേരി, വിഷ്ണു മുതുവന, അജയ കൃഷണ, കെ.വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.















