വടകര: നൂറു കണക്കിനാളുകള്‍ ആശ്രയിക്കുന്ന വടകര സബ്ട്രഷറിക്ക് സ്വന്തം കെട്ടിടം പണിയണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 37ാം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മറ്റി അംഗം സുധീഷ് കുമാര്‍
സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.രാജന്‍ അധ്യക്ഷത വഹിച്ചു. പ്രബിഷ ദീപക്ക് അനുശോചന പ്രമേയവും കെ.സി.സജീവന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പ്രശാന്ത്, ഡോ. രജിത്ത്, അഖിലേഷ്, പ്രണവന്‍, സംസ്ഥാന കമ്മറ്റി അംഗം പി.കെ.മുരളിധരന്‍, ജില്ലാ സെകട്ടറിയേറ്റ് മെമ്പര്‍മാരായ ഹബി.സി.എച്ച്, നിതേഷ് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.ഷിജു സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ശ്രീശന്‍ (പ്രസിഡന്റ്), ഡോ. അനീഷ്, സജീവന്‍ കെ.സി (വൈസ് പ്രസി.), ഷിജു.പി (സെക്രട്ടറി), ഡോ. അമൃത, അഖിലേഷ്.വി (ജോ. സെക്രട്ടറി), പ്രബിഷ ദീപക്ക് (ട്രഷറര്‍).















