
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാം. അന്തിമപട്ടികയില്‍ 2.69 കോടി
വോട്ടര്‍മാരാണുള്ളത്. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സ്വീകരിച്ച് ഹിയറിങ് നടപടി പൂര്‍ത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.
തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെയോ എഇആർഒമാരുടെയോ ഓഫീസുകളിൽ വോട്ടർപട്ടിക പ്രദർശിപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും ceo.kerala.gov.in കൂടാതെ മറ്റൊരു വെബ്സൈറ്റായ electoralsearch.eci.gov.in ലും വോട്ടർ പട്ടിക
പരിശോധിക്കാം.
18-19 പ്രായപരിധിയിലുള്ള ആദ്യമായി വോട്ട് ചേർക്കുന്നവർക്കും താമസം മാറുകയും തിരുത്തലുകൾക്കായി അപേക്ഷിക്കുകയും ചെയ്ത നിലവിലുള്ള വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് നൽകും.
എസ്ഐആർ തുടങ്ങിയശേഷം ഫോം 6 വഴി 13,51,151 പേരും ഫോം ആറ് എ വഴി (പ്രവാസികൾ)1,59,111 പേരും തിരുത്തലിന് 3,93,333 പേരും അപേക്ഷിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
















