
കുറ്റ്യാടി: കുറ്റ്യാടി ജംഗ്ഷന്‍ നേരിടുന്ന ഗതാഗത കുരുക്കിന് പരിഹാരമായുള്ള ഫ്‌ലൈ ഓവര്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം തുടങ്ങി. ഏഴര ലക്ഷം രൂപയാണ് ഡിപിആര്‍ തയ്യാറാക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. മുള്ളന്‍കുന്ന് പശുക്കടവ് റോഡില്‍ നിന്നു ചെറിയ കുമ്പളം റിവര്‍ റോഡിലേക്കുള്ള തൊണ്ടിപ്പൊയില്‍ പാലം നിര്‍മിക്കുന്നതിനും പദ്ധതി രേഖ തയ്യാറാക്കുന്നുണ്ട്്. രണ്ട് പദ്ധതിയുടെയും മണ്ണ്
പരിശോധന കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കകം ഡിപിആര്‍ തയ്യാറാകും. ഇതിന്റെ ഭാഗമായാണ് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹാഷിം, അസിസ്റ്റന്റ് എന്‍ജിനീയര്‍ നളിന്‍ കുമാര്‍ എന്നിവരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചത്. ഒപ്പം നിലവില്‍ നേരിടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ മോഹന്‍ദാസ്, വൈസ് പ്രസിഡണ്ട് ഒ ടി നഫീസ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
കുറ്റ്യാടി ബൈപ്പാസ് പൂര്‍ത്തിയാകാനിരിക്കെയാണ് ഫ്‌ലൈ ഓവര്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കുന്നത്.
















