വടകര: സിപിഎം പുതുപ്പണം സൗത്ത് ലോക്കലില്‍ എം.കേളപ്പേട്ടന്‍ പഠനകേന്ദ്രം രൂപവത്കരിച്ചു. പണിക്കോട്ടിയിലെ കേളപ്പേട്ടന്‍ സ്മാരക
മന്ദിരത്തില്‍ ചേര്‍ന്ന രൂപീകരണ യോഗം ഏരിയാ കമ്മിറ്റിയംഗം ആര്‍.ബാലറാം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗം കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി പി.കെ.ബാലകൃഷ്ണന്‍ സ്വാഗതവും ടി.കെ.പ്രകാശന്‍ നന്ദിയും പറഞ്ഞു. പഠനകേന്ദ്രം ചെയര്‍മാനായി കെ.ശ്രീധരനെയും കണ്‍വീനറായി പ്രതാപ്.വി.കെയെയും തെരഞ്ഞെടുത്തു. പഠനകേന്ദ്രം ഉദ്ഘാടനം അടുത്തമാസം പുതുപ്പണം കല്ലുപാറ ബ്രാഞ്ചില്‍ നടക്കും.















