ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയികളായ ഭരണസമിതി
അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ 18 വാർഡുകളിൽ നിന്നുള്ള സിഡിഎസ് അംഗങ്ങളും അവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ചെയർപേഴ്‌സൺ എൻ.കെ.ഷിജില, വൈസ് ചെയർപേഴ്‌സൺ എം.കെ.രമ്യ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ത്രിതല സംവിധാനമായ കുടുംബശ്രീയിൽ അയൽക്കൂട്ടങ്ങളിലും വാർഡ്തല എഡിഎസിനും ശേഷമാണ് പഞ്ചായത്ത് തല സിഡിഎസ് തെരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിഗ് ഓഫീസർ അഖിലേഷ്.വി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ, വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കിളിയമ്മൽ കുഞ്ഞബ്ദുള്ള, വി.ടി.ബാലൻ, ടി.വി.കുഞ്ഞിരാമൻ, മീത്തലെ കാട്ടിൽ നാണു, ടി.പി.ഹമീദ്, രാധ ചാലിൽ, ഷീമ തറമൽ എന്നിവർ ആശംസകൾ നേർന്നു.















