അഴിയൂര്‍: ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് കെ.ലീല അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ശ്രീധരന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രമ്യ കരോടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വഫ ഫൈസല്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി.ശ്രീധരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.കെ.ഗംഗാധരന്‍, പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് വി.ശ്രീകല, ജൂനിയര്‍ സൂപ്രണ്ട് കെ.കെ.ഷീജ എന്നിവര്‍ സംസാരിച്ചു. ആരോഗ്യം, ശുചിത്വം, പാര്‍പ്പിടം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള വാര്‍ഷിക പദ്ധതികള്‍ക്ക് സെമിനാര്‍ രൂപം നല്‍കി. പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ഗ്രാമസഭയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.















