
കോട്ടപ്പള്ളി: കാവില്‍-തീക്കുനി റോഡിലെ കോട്ടപ്പള്ളി പോക്കര്‍ പീടിക സ്റ്റോപ്പിനു സമീപത്തെ പടുമരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പൊതുസ്ഥലത്തെ മരം കാരണം ഡ്രൈവര്‍മാര്‍ക്ക് കാഴ്ച മറയുന്നതാണ് പ്രശ്‌നം. ഇത് അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.
വാഹനങ്ങള്‍ പോക്കറ്റ് റോഡില്‍ നിന്നു പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ വലതുവശത്ത്
റോഡിനോട് ചേര്‍ന്ന ഈ മരം വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ പലപ്പോഴായി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വാഹനയാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.
കാലവര്‍ഷം തുടങ്ങുന്നതോടെ മരം കടപുഴകി വീഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അപകടസാധ്യത മുന്നില്‍ക്കണ്ട് മരം മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















