കുറ്റ്യാടി: കുണ്ടുതോട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥി വീടിനടുത്ത സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍. കുഞ്ഞി പറമ്പത്ത് രാജീവന്റെ മകന്‍
അനുരഞ്ജിനെയാണ് (17) വീടിനടുത്ത കുണ്ടുതോട് ഗവ. യുപി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഉത്സവത്തിന് പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കാണുന്നത്. മുള്ളന്‍ കുന്നില്‍ സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. തൊട്ടില്‍പാലം പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. അമ്മ: അനിഷ. സഹോദരങ്ങള്‍: അഭിനന്ദ്, അനിഷ്‌ക. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.















