ഓര്‍ക്കാട്ടേരി: മുയിപ്ര വടക്കേയില്ലം അയ്യപ്പ ക്ഷേത്രത്തില്‍ നാലു ദിവസത്തെ പ്രതിഷ്ഠ മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി കുന്നംകുളം വാസുദേവന്‍
നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകളില്‍ ഭക്തജനങ്ങളുടെ നിറസാന്നിധ്യമുണ്ടായി. ശബരിമല മുന്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെ പ്രഭാഷണം, ശ്രീരുദ്ര ഭജന്‍സിന്റെ ഭജന, പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്ന്, അന്നദാനം തുടങ്ങിയവ നടന്നു. ആധ്യാത്മിക സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് ബാബു.വി.കെ അധ്യക്ഷത വഹിച്ചു. മന്മഥന്‍.എം.പി, ഇ.പി.ശ്രീധരന്‍, സന്തോഷ്.എ.എം, രാമകൃഷ്ണന്‍ അബ്ലാട്ട്, ഊരാളന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ബാബു.പി.ടി.കെ, അശോകന്‍ പുത്തലത്ത്, ദാസന്‍ പുത്തലത്ത്, വിനോദന്‍ കോറോത്ത്, ശ്രീകല സൂരജ് എന്നിവര്‍ സംസാരിച്ചു. നൂറ് വര്‍ഷം മുമ്പ് നശിച്ചുപോയ ക്ഷേത്രം പ്രദേശത്തെ ഭക്തജനങ്ങള്‍ ഏറ്റെടുത്ത് പുനഃരുദ്ധരിച്ച് പ്രതിഷ്ഠാകര്‍മം നടത്തിയതാണ്.















