വടകര: നിയമസഭാ തെരഞ്ഞെടുപ്പിന് എന്‍ഡിഎ പൂര്‍ണ സജ്ജമെന്ന് ഉത്തര കന്നട എംപി വിശ്വേശ്വര്‍ ഹെഗ്‌ഡെ. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ
നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിന് വടകര പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന ഹെഗ്‌ഡെ കര്‍ണാടക മുന്‍ വിദ്യാഭ്യാസ മന്ത്രിയും സ്പീക്കറുമായിരുന്നു. സിപിഎം, കോണ്‍ഗ്രസ് മുന്നണികളെ പിന്തള്ളി കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. ബൂത്ത് തലത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് പാര്‍ട്ടി നേതാക്കളുമായി സംവദിക്കുകയും ചെയ്തു. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സമിതി അംഗം ഒ.നിധീഷ്, മേഖലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.പി.മുരളി, എസ്.ആര്‍.ജയ്കിഷ്, കണ്ണൂര്‍ സൗത്ത് ജില്ലാ ജന. സെക്രട്ടറി അഡ്വ. ഷിജിന്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.















