വടകര: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ജനപ്രതിനിധികളായവര്‍ക്കും പോരാടി പരാജയപ്പെട്ടവര്‍ക്കും മഹിളാ
കോണ്‍ഗ്രസ് പാലയാട് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. വനിതാസംഗമവും നടന്നു. പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തിന് ശേഷം യുഡിഎഫ് വീണ്ടും അധികാരത്തില്‍ തിരിച്ചു വരികയാണെന്നതിന്റെ ശക്തമായ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗയാത്രയിലെ ജനമുന്നേറ്റവുമെന്ന് ബാബു ഒഞ്ചിയം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും ഇന്ന് വലിയ പ്രതിഷേധത്തിലാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കുവാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഇതിനൊക്കെ എതിരായ വിധിയെഴുത്തായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റുഖിയ.എന്‍.കെ
അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.സി.ഷീബ, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിന്‍ഷ.കെ, വൈസ് പ്രസിഡന്റ് ശഹബത്ത് ജൂന, പാലയാട് മണ്ഡലം പ്രസിഡന്റ് എം.കെ.ഹമീദ്, ചാലില്‍ അഷറഫ്, ബിജിത്ത്‌ലാല്‍ തെക്കേടത്ത്, കാവ്യ.വി.ആര്‍, ബവിന്‍ ലാല്‍.സി.ടി.കെ, ശ്രീധരന്‍ കുനിയില്‍, സത്യന്‍.എം.കെ, സഫീസ.സി.വി, അഹമ്മദ് സാലിഹ്, വിഷ്ണു മുതുവീട്ടില്‍, ജസീല.ടി, ഷൈജ.പി, ഷീബ.പി, ഹഫ്‌സത്ത്, രാജേഷ്.കെ.പി, നാരായണന്‍.വി.കെ, സജീവര്‍ നാറാണത്ത്, എന്നിവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷിജിന കുനിയില്‍ സ്വാഗതവും ദീപ നന്ദിയും പറഞ്ഞു. ശ്രീകല സജീഷ് സ്വാഗത ഗാനം ആലപിച്ചു. കലാപരിപാടികള്‍ അരങ്ങേറി.















