
വടകര: നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വരുത്തിയ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. മെയിന്‍ റോഡില്‍ കരിമ്പനപ്പാലത്തിനും കീര്‍ത്തി തിയേറ്ററിനും
ഇടയില്‍ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം. പാക്കയില്‍ സ്വദേശികളായ രണ്ടു പേര്‍ക്കാണ് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ ഇവരെ സഹകരണാശുപത്രിയില്‍
പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്ത് നിന്ന് കുതിച്ചെത്തിയ ഇന്നോവ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയാണ് ആദ്യം ചെയ്തത്. ഇടിയേറ്റ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.
കടയില്‍ നിന്ന് ചായ കുടിച്ച് സ്‌കൂട്ടറില്‍ കയറാനെത്തിയപ്പോഴാണ് പാക്കയില്‍ സ്വദേശികള്‍ക്ക് പരിക്കേറ്റത്. ഓട്ടോയില്‍ ഇടിച്ച കാര്‍ സമീപത്തെ ഓവുചാലും കടന്ന് കടക്ക് മുന്നിലെ തൂണിലിടിച്ചാണ് നിന്നത്. കാര്‍ ഇടിച്ചുതകര്‍ന്ന സ്ലാബ് ദേഹത്തേക്ക് വീണാണ് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു. ഓടിക്കൂടിയ നാട്ടുകാര്‍
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.















