
വടകര: നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വരുത്തിയ അപകടത്തിന്റെ സിസിടിവി ദൃശ്യം കാണാം. മെയിന്‍ റോഡില്‍ കരിമ്പനപ്പാലത്തിനും കീര്‍ത്തി തിയേറ്ററിനും ഇടയില്‍ ബുധന്‍ രാവിലെയുണ്ടായ അപകടത്തില്‍ പാക്കയില്‍ സ്വദേശികളായ വിജീഷ് (37), ഭാര്യ ദിവ്യ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോഴിക്കോട് ഭാഗത്ത് നിന്ന് കുതിച്ചെത്തിയ ഇന്നോവ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയാണ്
ആദ്യം ചെയ്തത്. ഇടിയേറ്റ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. കടയില്‍ നിന്ന് ചായ കുടിച്ച് സ്‌കൂട്ടറില്‍ കയറാനെത്തിയപ്പോഴാണ് വിജീഷിനും ദിവ്യക്കും പരിക്കേറ്റത്. ഓട്ടോയില്‍ ഇടിച്ച കാര്‍ സമീപത്തെ ഓവുചാലും കടന്ന് കടക്ക് മുന്നിലെ തൂണുകള്‍ തകര്‍ത്താണ് നിന്നത്. കാര്‍ ഇടിച്ച് തകര്‍ന്ന സ്ലാബ് ദേഹത്തേക്ക് വീണാണ് ദിവ്യക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതില്‍ ദിവ്യയെ കോഴിക്കോടേക്ക് മാറ്റി.
















