
വടകര: കമ്യുണിസ്റ്റ് പോരാളിയും ചെറുത്തുനില്‍പ്പുകളുടേയും സമരങ്ങളുടേയും സംഘാടകനുമായിരുന്ന ടി.കെ.കുഞ്ഞിരാമന്റെ ‘ആത്മകഥയും ഓര്‍മ ചിത്രങ്ങളും’ പുസ്തകം പ്രകാശിതമായി. സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത നിശ്ചയദാര്‍ഡ്യമുള്ള കമ്യൂണിസ്റ്റുകാരനായിരുന്ന ടി കെ കുഞ്ഞിരാമന്റെ സമരതീക്ഷ്ണവും സംഭവബഹുലവുമായ ജീവിതം രേഖപ്പെടുത്തിയ പുസ്തകമാണ് ‘ആത്മകഥയും ഓര്‍മച്ചിത്രങ്ങളും’.
മൊയാരത്ത് ശങ്കരന്‍ പഠന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകത്തിന് രാജേന്ദ്രന്‍ എടത്തുംകരയാണ് അവതാരിക എഴുതിയത്. നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ സൈനബ സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരന് പുസ്തകം നല്‍കി പ്രകാശിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി ടി പി ഗോപാലന്‍ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശന്‍ പുസ്തകം പരിചയപ്പെടുത്തി. അഡ്വ. ഐ മൂസ, എം കെ ഭാസ്‌കരന്‍, പി സുരേഷ് ബാബു, എം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ ബാലറാം സ്വാഗതം പറഞ്ഞു. ടി കെ കുഞ്ഞിരാമന്റെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
















