വടകര: കമ്യൂണിസ്റ്റ് പോരാളിയും ചെറുത്തുനില്‍പ്പുകളുടേയും സമരങ്ങളുടേയും സംഘാടകനുമായിരുന്ന ടി.കെ.കുഞ്ഞിരാമന്റെ
‘ആത്മകഥയും ഓര്‍മചിത്രങ്ങളും’ പുസ്തകം ചൊവ്വാഴ്ച പ്രകാശിപ്പിക്കും. സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന നിശ്ചയ ദാര്‍ഡ്യമുള്ള കമ്യൂണിസ്റ്റുകാരനായിരുന്ന ടികെയുടെ സമരതീക്ഷ്ണവും സംഭവബഹുലവുമായ ജീവിതം രേഖപ്പെടുത്തിയ പുസ്തകമാണ് ‘ആത്മകഥയും ഓര്‍മച്ചിത്രങ്ങളും’. വൈകിട്ട് അഞ്ചിന് വടകര നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സൈനബ പുസ്തകം പ്രകാശനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്‌കരന്‍ പുസ്തകം ഏറ്റുവാങ്ങും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ.ദിനേശന്‍ പുസ്തകം പരിചയപ്പെടുത്തും. മൊയാരത്ത് ശങ്കരന്‍ പഠന കേന്ദ്രമാണ് പുസ്തക പ്രസാധകര്‍.















