
പയ്യോളി: കീഴൂര്‍ ശ്രീ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിലെ തിറ ഉത്സവത്തോടനുബന്ധിച്ച് പ്രതിഭകളെ ആദരിച്ചു. തെയ്യം കലാകാരന്മാരും അവാര്‍ഡ് ജേതാക്കളുമായ സി കെ നാരായണന്‍ പയ്യോളി, നിധീഷ് പെരുവണ്ണാന്‍, ഇഎം വൈശാഖ്
കീഴൂര്‍, പാചക കലാ വിദഗ്ധനായ കുന്നത്ത് ഗംഗാധരന്‍ നായര്‍ എന്നിവരെയാണ് ക്ഷേത്ര കമ്മിറ്റി ആദരിച്ചത്.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കാര്യാട്ട് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ശിവദാസന്‍ പൊന്ന്യേരി, കെ പി രമേശന്‍, മോഹന്‍രാജ് തിരുമൂര്‍ത്തി, പ്രഭാകരന്‍ പ്രശാന്തി, സുഭാഷ് കോമത്ത് എന്നിവര്‍ സംസാരിച്ചു.
















