ആയഞ്ചേരി: മംഗലാട് വീട് ആക്രമിച്ച കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരായ അഞ്ചു പേര് അറസ്റ്റില്‍. മംഗലാട് തയ്യില്‍ മുഹമ്മദ്, പള്ളിക്കുനി സഫീര്‍, കണ്ണോത്ത് റഫീക്ക്, മഞ്ചങ്കണ്ടി താഴക്കുനി അസീസ്, മംഗലാട് തയ്യില്ലത്ത് മൊയ്തീന് ഹാജി എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ ആറ് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പൊന്മേരിപറമ്പില് മീത്തലെ അരിയാവുള്ളതില് മുസയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം പ്രവര്ത്തകന് കക്കോട്ട് കണ്ടി മോഹന്‍ദാസിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ വീട്ടുടമ മോഹന്‍ദാസ്, ഭാര്യ അജിത, മകള്‍ ദുര്‍ഗ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തിട്ടുണ്ട്.