വടകര: മികച്ച ജോലി വാഗ്ദാനം ചെയ്തതിന്റെ ഭാഗമായി തട്ടിപ്പിനിരയായി, കമ്പോഡിയയിലെ ഇന്ത്യൻ എംബസിയിൽ രക്ഷപ്പെട്ടെത്തിയവരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ. മലപ്പുറം, കോഴിക്കോട് സ്വദേശികളും, മംഗലാപുരം സ്വദേശിയും
തട്ടിപ്പിനിരയായവരിൽ ഉൾപ്പെടുന്നു. കമ്പോഡിയയിലെ അനധികൃത തൊഴിൽ തട്ടിപ്പ് സംഘത്തിൽ നിന്നും സാഹസകമായാണ് ഇവർ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് തട്ടിപ്പിനിരയായവരെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി
നടത്തിവരികയാണെന്ന് അറിയിച്ചിട്ടുണ്ട്. സർക്കാർ അംഗീകൃത ഏജൻസികൾ മുഖാന്തരം മാത്രമേ വിദേശത്തും മറ്റും തൊഴിൽ തേടി പോകാവൂ എന്ന് എംഎൽഎ പറഞ്ഞു